Friday, May 8, 2015

ആണി (Foot Corns)


ഒരു സഹപ്രവർത്തകന്റെ  അനുഭവമാണ് താഴെ കുറിക്കുന്നത്.
എങ്ങനെയോ ഞങ്ങളുടെ അന്നത്തെ സംസാരം ചുറ്റിത്തിരിഞ്ഞ്  കാലിൽ ഉണ്ടാകുന്ന ആണിയെപറ്റിയായി . അപ്പോഴാണ്‌ അദ്ദേഹത്തിന്റെ അനുഭവം അദ്ദേഹം വിവരിച്ചത്.
"കുറച്ചു വര്ഷങ്ങള്ക്ക് മുന്പാണ് -ഒരു ദിവസം പാദം നിലത്തു ചവിട്ടുമ്പോൾ ഒരു വേദന.ആണിയെപറ്റിയുള്ള ചിന്തകള് ഒന്നും ഏഴയലത്ത് വരാത്തതിനാൽ അത് അത്ര കാര്യമായി എടുത്തില്ല.പഷേ രാത്രി പാദം പരിശോദിച്ചപ്പോൾ എനിക്ക് മനസ്സിലായി ആണി വരുന്നതാണെന്ന്. പക്ഷെ അത്ര വേദന ഇല്ലാത്തതിനാലും വന്ന ആണി ഏതാണ്ട് പാദത്തിന്റെ മധ്യ ഭാഗത്തായിരുന്നതിനാലും അത്ര കാര്യമാക്കിയില്ല. പക്ഷെ ദിവസം ചെല്ലുന്തോറും വേദന കുറേശെ കൂടി വന്നു. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഒരു ആണിയുണ്ടായിരുന്നത്  ഏകദേശം പതിനൊന്നു ആണികളായി പാദം മുഴുവൻ വ്യാപിച്ചു. മൂന്നാം മാസത്തോടെ അടുത്ത കാലിലേക്കും രോഗം പടര്ന്നു.
ആണികളുടെ എണ്ണം കൂടിയതിനനുസരിച്ച്ചു വേദനയും നടക്കാനുള്ള ബുദ്ധിമുട്ടുകളും കൂടി കൂടി വന്നു.ഏതാണ്ട് മൂന്നു മാസം നാല് മാസം ആയപ്പോഴേക്കും തീരെ നടക്കാൻ വയ്യ എന്നായി "
എഴുതി തുടങ്ങുമ്പോഴേ പറയേണ്ട, എന്നാൽ ഇവിടെ ഞാൻ മറന്നുപോയ ഒരു കാര്യം ഏതാണെന്ന് വെച്ചാൽ, പ്രസ്തുത സംഭവം നടക്കുന്നത് നാട്ടിൽ അല്ല -ഗൾഫിലാണ്. ഈ സുഹൃത്ത് (നാല്പ്പതെട്ടു വയസോളം ഉള്ള ആളാണ്‌ )അബുദാബിയിൽ ഒരു കടയിൽ ആണ്  അന്ന് ജോലി നോക്കുന്നത്.ഇരിക്കാൻ അനുവാദമില്ലാത്ത കടയിൽ ആണി രോഗമുള്ള ഒരാൾ ജോലി ചെയ്യുന്നത് നിങ്ങള്ക്ക് സങ്കൽപ്പിക്കാം .തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിനു അന്നത്തെ അവസ്ഥയിൽ  ഗൾഫിലെ ഏതേലും ആശുപത്രിയിൽ ഇതിനുള്ള ചികിത്സ തേടുക അചിന്ത്യവും ആയിരുന്നു.
" അങ്ങനെ വേദന കടിച്ചു പിടിച്ചു ജോലി ചെയ്യുന്നതിനിടെയാണ് പരിചയമുള്ള ഒരു ഡോക്ടർ എന്റെ കടയിൽ വന്നത്. ഞാൻ അദ്ദേഹത്ത്ട് കാര്യം പറഞ്ഞു. എന്റെ പാദം കാണിക്കാൻ പറഞ്ഞ ഡോക്ടർ അത് കണ്ട ഉടനെ പറഞ്ഞു-എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോയി ചികിത്സ തേടാൻ. വെക്കേഷനു പോകാൻ ഏതാനും ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഇനി ഏതായാലും അവിടെ പോയിട്ടാകം ചികിത്സ എന്ന് തീരുമാനിച്ചു. പഷേ അപ്പോഴേക്കും പൂർണമായിട്ടും നടക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അഥവാ നടക്കണമെങ്കിൽ കാലുകൾ കവച്ചു വെച്ചു പാദത്തിനു ബലം കൊടുക്കാതെ സാവധാനം മാത്രമേ നടക്കാൻ കഴിഞ്ഞുള്ളൂ.
വെക്കേഷന് നാട്ടിലേക്ക് വിമാനം കയറി. എയർപോർടിൽ അനുജനും കുടുംബവും വന്നിരുന്നു.ഒരു ട്രോളിയിൽ ലഗേജും കയറ്റി ചിരിച്ചുകൊണ്ട് വരുന്ന എന്നെ പ്രതീഷിച്ച അവരുടെ മുന്പിലെക്ക് വളരെ സാവധാനം വേദന കടിച്ചമർത്തി ഞാൻ എത്തി. അവരുടെ അന്ധാളിപ്പ് നിറഞ്ഞ ചോദ്യത്തിന്  ഉത്തരമായി ഞാൻ എന്റെ സോക്സ്‌ മാറ്റി പാദം അവനെ കാണിച്ചു.
അത് കണ്ട പാടെ ഡോക്ടറെ കണ്ടിട്ട് വീടിലേക്ക്‌ പോയാല മതിയെന്ന് തീരുമാനിച്ചു.അങ്ങനെ പേര് കേട്ട ഒരു ഹോമിയിപ്പതി ഡോക്ടറെ പോയി കണ്ടു, അദേഹം കുറെ ഒയിന്മേന്റുകളും ഗുളികകളും തന്നു. ഒരാഴ്ച കഴിഞ്ഞിട്ടും വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. വീണ്ടും ഡോക്ടറെ കണ്ടു. അദ്ദേഹം വേറെ എന്തൊക്കെയോ ഗുളികകൾ തന്നു.പക്ഷെ ഫലം തദൈവ . അപ്പോഴേക്കും എന്റെ അവസ്ഥ തീര്ത്തും മോശമായി.എട്ടു മാസം പ്രായമുള്ള എന്റെ കുഞ്ഞിനെ എടുത്ത് രണ്ടു നിമിഷം പോലും നില്ക്കാൻ പറ്റാതായി . കിടപ്പിലായിപ്പോകുംമോ എന്ന് വരെ ഞാൻ ഭയന്നു .ആണി ഒരിക്കലും മരണകാരണമായ ഒരു രോഗമല്ല, പക്ഷെ അപ്പോൾ എന്റെ അവസ്ഥ ചത്തതിനു തുല്യം ആയിരുന്നു.
ഹോമിയോപ്പതിയിലുള്ള വിശ്വാസം ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു. അപ്പോഴാണ്‌ തലശേരിയിലെ പ്രശസ്തയായ സ്കിൻ സ്പെഷളിസ്റിനെ കാണിക്കാൻ സുഹൃത്തുക്കൾ  ഉപദേശിച്ചത് .അവരുടെ ക്ലിനിക്കിലെത്തി എന്റെ പാദം കാണിച്ചതും ഡോക്ടർ എന്റെ നേരെ പൊട്ടിത്തെറിച്ചു . എന്ത് കാണിക്കാനാണ് ഈ അവസ്ഥയിൽ ഇങ്ങോട്ട് കൊണ്ടുവന്നെത് എന്നായിരുന്നു അവരുടെ ചോദ്യം. ഇതിനു ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നും എത്രയും പെട്ടെന്ന് കോഴിക്കോട്ടു ഏതേലും നല്ല ആശുപത്രിയിൽ പോയി ഓപ്പറേഷൻ ചെയ്യാനും അവർ നിര്ധാഷിന്യം പറഞ്ഞു.അതോടെ ഞാൻ ആകെ തളര്ന്നു. ഒരു പാദത്തിൽ പതിനോന്നോളവും അടുത്തതിൽ ആറോളവും ആണികൾ -ഇത്രയും ആണികൾ ഓപ്പറേഷൻ ചെയ്ത് നീക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ എന്റെ സപ്ത നാഡികളും തളര്ന്നു.
എങ്ങനെയായാലും അടുത്ത ദിവസം  കോഴിക്കോട് പോകാൻ തീരുമാനിച്ചു. കാരണം അവധി തീരാൻ ഇനി രണ്ടു ആഴ്ചകൾ മാത്രമേ ഉള്ളു. അങ്ങനെയിരിക്കെ ആണ് എന്റെ പഴേ ഒരു ചങ്ങാതി കാണാൻ വന്നത്. ഗൾഫിലെ ജോലി നഷ്ട്ടപെട്ടതിനാൽ  എന്റെ അനിയന്റെ ഹോട്ടലിൽ ഒരു ജോലി അദ്ദേഹത്തിന് തരപ്പെടുത്തി കൊടുക്കണം എന്ന് പറയാൻ വന്നതായിരുന്നു ആൾ. അത് ഞാൻ അനിയനോട് പറയുകയും അവൻ സമ്മതിക്കുകയും ചെയ്തു.അപ്പോഴാണ്‌ അദ്ദേഹം നടക്കാനുള്ള എന്റെ ബുദ്ധിമുട്ട് ശ്രദ്ധിച്ചത്. കാര്യങ്ങൾ കേട്ട ചങ്ങാതി അപ്പോൾ  അദ്ദേഹത്തിന്റെ വീടിന്റെ അടുത്തുള്ള ഒരു ആണി രോഗ ചികിത്സകന്റെ കാര്യം പറഞ്ഞു.ഒറ്റമൂലി ആണത്രേ.പഷേ അദ്ദേഹം ഗൾഫിൽ നിന്ന് വന്നു അധികം ആകാത്തതിനാൽ കൃത്യമായ വിവരം അറിയില്ല.പക്ഷെ അന്വേഷിച്ചിട്ട് പിറ്റേ ദിവസം വിളിക്കാമെന്ന് പറഞ്ഞു അദ്ദേഹം മടങ്ങി.
പിറ്റേ ദിവസം തന്നെ സുഹൃത്ത് വിളിച്ചു.
'ഒന്നും നോക്കണ്ട.  ഇവിടേക്ക് പോരെ. ഇദ്ദേഹം വളരെയധികം പേരുടെ രോഗം  ഇതിനോടകം മാറ്റിയിട്ടുണ്ട് '
'എനിക്ക് അധികം സമയം ഇല്ല. വെറുതെ മെനക്കെടുതലാകുമോ .ഇതിനോടകം കുറെ പേരെ ഞാൻ കണ്ടു .ഇനി നേരെ ഇന്ഗ്ലിഷ് മരുന്ന് നോക്കാം  എന്നാണു ഞാൻ  വിചാരിക്കുന്നത് ' എന്ന് ഞാൻ .
പക്ഷെ അദ്ദേഹം വീണ്ടും നിർബന്ധിച്ചു . അതിനു വഴങ്ങി അവിടേക്ക് തന്നെ പോകാൻ ഞാൻ തീരുമാനിച്ചു .പുലര്ച്ചെ ഏഴു  മണിക്കാണ് സമയം തന്നിരിക്കുന്നത് . അതിനാൽ അതിരാവിലെ നാല് മണിക്ക് ഞങ്ങൾ പുറപ്പെട്ടു.
ഒരു പഴേ കടമുറി-അവിടെ വെച്ചാണ് അദ്ദേഹം പരിശോദിക്കുന്നത് . എന്റെ പാദം കണ്ടതിനു ശേഷം അദ്ദേഹം പറഞ്ഞു 'കുഴപ്പമില്ല.ആറു മാസമല്ലേ ആയുള്ളൂ. പഴകിയ ആണിയാണേൽ മാറ്റാൻ ബുദ്ധിമുട്ടാണ്. സമയമെടുക്കും.'
അദ്ദേഹം എന്തൊക്കെയോ പച്ച മരുന്നുകളെടുത്തു അരച്ചു പാദത്തിൽ വെച്ചു പ്ലാസ്ടർ കൊണ്ട് കവർ ചെയ്തു.
'വെള്ളം തൊടരുത്.ഒരു തുള്ളി വെള്ളം എങ്കിലും പറ്റിയാൽ തിരിച്ചു വരണ്ട.'
'കുളിക്കുകയെയില്ല ' എന്ന് ഞാൻ .
'ഇരുപത്  ദിവസത്തോളം ഇങ്ങനെ ഇരിക്കണം.എന്നിട്ട് വീണ്ടും വരൂ.'
തിരിച്ചു കാറിൽ കയറി അര മണിക്കൂറു കഴിഞ്ഞപ്പോഴേ എന്റെ പാദങ്ങൾ ഉമിത്തീയിൽ ചവിട്ടിയത് പോലെ പൊള്ളാൻ  തുടങ്ങി.കുറച്ചു കഴിഞ്ഞു മാറുകയും ചെയ്തു. അഞ്ചു ആറ് ദിവസം കഴിഞ്ഞപ്പോഴേ എന്റെ വേദന കുറഞ്ഞു വന്നു. ഇരുപതാമത്തെ ദിവസം വീണ്ടും അദ്ദേഹത്തെ കാണാൻ ചെന്നു .പ്ലാസ്റെർ അഴിച്ചു അദ്ദേഹം കൊടില് പോലുള്ള ഒരു ഉപകരണം കൊണ്ട് ഓരോ ആണികളായി പറിച്ചെടുത്തു.അപ്പോഴേക്കും അവ കരിഞ്ഞിരുന്നു . വലിയ ആണികൾ റിമൂവ് ചെയ്തപ്പോൾ കുറച്ചു അധികം രക്തം വന്നു. മാത്രമല്ല കുറച്ചധികം വേദനയും സഹിക്കേണ്ടാതായും വന്നു.
'പറിച്ചപ്പോൾ ഉണ്ടായ ദ്വാരങ്ങൾ ഒരു പയ്യെ അടഞ്ഞു പൊക്കോളും' അദ്ദേഹം പറഞ്ഞു.അപ്പോഴാണ്‌ ഞാൻ പാദതിലെക്ക് നോക്കിയത്. നിറയെ ദ്വാരങ്ങൾ.
പഷേ അതിനു ശേഷം നടന്നപ്പോൾ തീരെ വേദന ഉണ്ടായിരുന്നില്ല .
പറിച്ച ആണികൾ അദ്ദേഹം എന്നെ കാണിച്ചു. ഏതാണ്ട് നമ്മുടെ ഇരുംപാണികൾ പോലെയുള്ളവ്വ.
'നടക്കുമ്പോൾ ഈ ആണികൾ തുരന്നു തുരന്നു വീണ്ടും അകത്തേക്ക് കയറും. അതാണ്‌ നമുക്ക്ക് അസ്സഹ്യമായ വേദന അനുഭവപ്പെടുന്നത്.' അദ്ദേഹം വിശദീകരിച്ചു .
അതിനു ശേഷം ഇപ്പോൾ ഏതാണ്ട് നാല് വർഷത്തോളമായി . ഒരു പ്രശ്നവും വന്നിട്ടില്ല." അദ്ദേഹം പറഞ്ഞു നിർത്തി .
N.B: ഈർപ്പം ഈ ചികിത്സയുടെ ശത്രുവാണ് . അതിനാൽ മഴകാലത്തോ ചെറിയ മഴയുള്ളപ്പോഴോ അദേഹം ചികിത്സിക്കാറില്ല . ചികിത്സ ഫലിക്കില്ല എന്നതു തന്നെ കാരണം.
ഇത് കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ആരേലും ഉണ്ടേൽ ഈ പറഞ്ഞ  ഡോക്ടറുടെ വിലാസം എന്റെ സുഹൃത്തിന്റെ കൈയിൽ നിന്നും ലഭ്യമാക്കാവുന്നതാണ്.















Monday, May 4, 2015

A Walk in Other's Shoes

Sometimes we all get frustrated at someone’s  strange nature or behavior. We ,then wonder, why can’t they act a bit normal,as a “normal” human being, until we walk in their shoes!

When I joined in my new company, I decided to stay in their accommodation, which is a sharing room. The whole thing was quite new to me. The city, employer, people, culture and you name it.  Abudhabi is a bit different if we compare it with Dubai . When you come to Abudhabi,  after spending 2 years in Dubai, you won’t find happiness that fast. Though I got a warm welcome in my new accommodation, I soon realized that what I left in Dubai was a heaven. I was staying with my ‘friends’ there. I never used the term ‘room mates’ to describe them if I had a talk about them. We cooked together, ate together, went to movies and drunk together, and we hardly had any disagreement or argument between us. Things were quite different in my new place. Though it was fucking hard for the first few days, I slowly adapted to the new environment.
There was a guy in my room,  from a different state of India. Though he seemed friendly, I soon figured out that he’s a kind of guy I never want to share a room with.  He over-talks sometimes , kind of a big mouth guy. At night, he starts his international calls. He seems like talking to everyone in his village, one after the other, at 1 am or 2 am in GST. Does that ring any bells? Yeah, that’s almost 2.30am or 3.30am in IST. He disturbs not only his friends in India, but also his room-mates through his loud, hollow voice, I thought.  He never misses any soap serials which broadcasted in his local channel, and thanks to Youtube, and I never get sleep till he finish watching it. I, then thought, probably I might have done some kind of sin that brought me here in this fucking place.


Siddique, a 29 year guy, who just got married, had to pick out expat life to save his family. He had to catch the flight to Abudhabi, just after 2 days of his marriage. He’s the youngest in his family, has 3 elder brothers, who never took life so serious. So  Siddique had to take everything onto his shoulders. He is a school dropout. So he didn’t have much options to choose. So when he got an opportunity to find a living in Gulf, he didn’t think twice. He had to leave his wife, before getting a good post marriage bonding .  But the family got into more problems then. His lonely wife showed symptoms of mental sickness after few weeks. The poor girl found herself so alone in the new place,without having anyone close to her, to share her sadness. She had to do most of the house hold works in that house. Soon his mother, got hospitalized and that automatically gave another load of pressure on the new daughter in-law.Conflict over phone was so often. His wife blamed him for her sickness and he blamed her family for not revealing her sickness before marriage.Finally,  Siddique had to stop making phone calls to avoid the possible conflicts over phone. As a new comer, he didn't have any friends in his new place. So he found some comfort in sharing his story with his friends in India.He’s planning to move the papers for divorce now.


Sometimes, you may have to deal with people, who seems so  arrogant and frustrating. But, until you  walk in their shoes, you’ll never  know what kind of battle they are fighting in their life.  He never stopped frustrating me and still continues his midnight, loud phone calls. But I stopped myself from complaining about him to others.

Monday, March 2, 2015

ഇന്നലെകളുടെ തടവുകാരൻ

ഇന്നലെകളിലേക്ക് നോക്കുമ്പോൾ 
മറവിയുടെ അന്ധകാരത്തിലും 
വഴിവിളക്കുകൾ പോലെ 
നിമിഷങ്ങൾ പ്രകാശിക്കുന്നു 


Thursday, February 26, 2015

Extinction of Humans In India

During those playful school time, I didn't quite understand the meaning of 'Unity in diversity' , that I heard in Social Studies class. Social Studies was a subject in primary school. It took years for me to understand the real meaning and the depth of that statement. In most of the nations, more precisely,in  the rest of the nations, one doesn't have to worry about the difference in the culture or language, while traveling from one place to another. But things are totally different in India- travelling from one state to another is almost like travelling from one country to another-not in terms of the distance, but of language and culture.


When I finally understood the real meaning of that famous motto, I was quite impressed, proud and happy about my country. Having such a versatility, it's hard to go united. But we have been. 


But where are we now?! Things changed a lot, like never before. The diversity is still there. But the borders between regions/cultures and religions are getting more defined.The so called 'unity' is nowhere to found. Well, that's partially wrong. There's unity , but just among the people from same group- same region, same culture or same religion. In fact,chances are high that you will be beaten to death, if you are found out spending time with a girl from other religion.


People are now a days keen, not just to praise their own group, but to degrade others' as well. No matter if you are a Hindu, Muslim or Christian, everyone travels in the same boat, at least in this matter. 


Folks say it's social media which makes the people anti-social. Wrong! It's the people, who don't know how to use social media, make others too, anti-social. Through likes and shares, negative thoughts are being spread, faster than light. Poisonous people make poisonous groups to extract 'kalakoodam'( the supreme poison, which came out while Asuras and Devas extracting Amrit). So where are we headed? 


We are crossing 1.25 billion. But the 'Humans' in India are facing an extinction.  






Monday, February 16, 2015


Love!

1 Corinthians 13:4-7

Love is patient, love is kind. It does not envy, it does not boast, it is not proud. It does not dishonor others, it is not self-seeking, it is not easily angered, it keeps no record of wrongs. Love does not delight in evil but rejoices with the truth. It always protects, always trusts, always hopes, always perseveres.


RIGHT TIME (NOT ) TO CHANGE YOUR JOB
  or
 Lessons I learned while moving from Dubai to Abudhabi

We do have a million pages that teach us about the right time you can quit a job. In fact, you don’t need a lesson for that. For some of us, it just happen and for the rest, they make it happen.

My case was somewhat similar too. I was in a job in Dubai and on completion of the contract, I found another one. Though I could easily renew my contract, I opted for a change. After all , money matters, right? My soul needed a change too. So I in a very fresh morning, I decided to quit. 

What Happens when you have liabilities on your credit card?
I knew the visa procedure might take a month or two for the new company. I figured out, if I keep some amount in my account, I could use it for my credit card payments. But things really didn't go as expected. As soon as the bank received my EOS( End of service) benefits, they withheld it , saying that I have to submit the new visa and other details to release the amount. This is actually a standard rule in U. A. E, which I couldn't foresee. 

What Happens when you have a personal loan?
The bank which gave you personal loan, uses the cheques issued by you , to get the monthly payment from your primary account. So what happens when your primary account get frozen? Your cheques start bouncing. The bank may wait for a month, or maximum two-not more than that. You have to find a way to fill the money in your loan account. Another thing, every time you delay your payments, the interest hits new heights. 

What happens when quality of life changes?
Moving from one city to another, is like moving from one culture to another, sometimes. Don't expect the quality of life in Dubai , in the capital city, Abudhabi. People complains about huge traffic and crowd in Dubai, and says AD is much calmer place. AD is more greener and boasts about great parks too. But the public transport in Dubai is way ahead of Abudhabi, with it's much praised driverless metros and mobile apps. You've got an app for everything, in Dubai. Let it be about going somewhere: choose your destination and the app will tell you which bus/metro you should take and where to get off. If you need a taxi, touch your finger on another app, and you'll receive a call from the taxi company. Finally, the people in Dubai- I love them.

Communication
In Dubai, if you don't speak Arabic, don't worry about it at all. 95% of people can speak good English-including natives. So communication is not a problem at all. I lived quite happily there for more than two years without knowing a single word in Arabic. But things are quite different in Abudhabi. I guess more than 60% of people doesn't speak much in English. So if you don't know Arabic, at least a few important words, things gonna be a bit difficult here.

So think twice before you plan to change your job or moving from one city to another. If that's going to make only a few bucks difference, i advice not to go for it. Stay where you are comfortable, and enjoy your life.

Note:  These were the pages from the life of an average human being. So if you don't belong to such a category, things might be more awesome.

Thursday, January 29, 2015

Fall from heaven

From a heaven, called Dubai, ended up in city, called Abudhabi.